ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ 34ാം സ്ഥാനത്ത് ​ കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

സ്വന്തം ലേഖകന്‍

Dec 13, 2019 Fri 01:34 PM

ന്യൂഡല്‍ഹി: ലോകത്തെ ശക്തരായ 100 വനിതകളെ തെരഞ്ഞെടുത്ത 'ഫോബ്​സി​ന്റെ  പട്ടികയില്‍ ഇടംപിടച്ച്‌​  നിര്‍മല സീതാരാമന്‍. പട്ടികയില്‍ 34ാം സ്ഥാനത്താണ് ​ കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതരാമനുള്ളത്​.


 'ഫോബ്​സി​ന്റെ  പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്​ ​ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാണ്​. രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ സെനട്രല്‍ ബാങ്ക്​ പ്രസിഡന്‍റ്​ ക്രിസ്​റ്റിന ലഗര്‍ഡെയും മൂന്നാം സ്ഥാനത്ത്‌   യു.എസ്​ പ്രതിനിധിസഭ സ്​പീക്കര്‍ നാന്‍സി പെലോസ്​കിയുമാണ് . 


നിര്‍മല സീതരാമാൻ കൂടാതെ  മൂന്ന്​ ഇന്ത്യന്‍ വനിതകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്​. എച്ച്‌​​.സി.എല്‍ കോര്‍പറേഷന്‍ സി.ഇ.ഒയും എക്​സിക്യുട്ടീവ്​ ഡയറക്​ടറുമായ റോഷ്​നി നടാര്‍ മല്‍ഹോത്ര, ബീകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീറ്റെയില്‍ സ്ഥാപനമായ ലാന്‍ഡ്​ മാര്‍ക്​ ഗ്രൂപ്പി​​െന്‍റ അധ്യക്ഷ രേണുക ജഗ്​തിയാനി എന്നിവരാണ്​ ​തെരഞ്ഞെടുക്കപ്പെട്ട മറ്റ്​ ഇന്ത്യന്‍ വനിതകള്‍.


  • HASH TAGS
  • #nirmalasitharaman