സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

സ്വലേ

Nov 30, 2019 Sat 09:35 AM

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച  രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 


അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണം അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനാണ് ഇവര്‍ ശ്രമിച്ചത്.ഏകദേശം പിടിയിലായവരുടെ പക്കല്‍ മൂന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നു.

  • HASH TAGS
  • #nedumbasheri
  • #Gold