നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചതിൽ ഖേദം രേഖപ്പെടുത്തി ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ
ന്യൂഡൽഹി: നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചതിൽ ഖേദം രേഖപ്പെടുത്തി ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ.
ലോക്സഭയിലാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. ഗോഡ്സെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പ്രജ്ഞ പറഞ്ഞു. എന്നാൽ പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.