എന്‍സിസി കേഡറ്റുകള്‍ക്ക് ഓഫീസേഴ്സിന്റെ ക്രൂര മര്‍ദനം : പരാതിയുമായി വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍

Nov 29, 2019 Fri 02:18 PM

 ആലത്തൂര്‍ ;  എന്‍സിസി കേഡറ്റുകള്‍ക്ക് ഓഫീസേഴ്സിന്റെ ക്രൂര മര്‍ദനമെന്ന് പരാതി. എസ്എന്‍ കേളജില്‍ എന്‍സിസി കേഡറ്റുകള്‍ക്ക് അണ്ടര്‍ ഓഫീസേഴ്സിന്റെ ക്രൂര മര്‍ദനം നേരിട്ടതായി മാധ്യമങ്ങളോട് പറഞ്ഞു. വൈകി വരുന്ന സമയങ്ങളില്‍ ബെന്റ് പൊസിഷനില്‍ നിര്‍ത്തി തുടയില്‍ മര്‍ദിക്കാറുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ പലരും എന്‍സിസി നിര്‍ത്തി പോയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


പെണ്‍കുട്ടികള്‍ക്ക് നേരെയും ശിക്ഷാ നടപടികള്‍ ഉണ്ടാവാറുണ്ട്. ഇതേ തുടര്‍ന്ന് പലരും തലകറങ്ങി വീണിട്ടുള്ളതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, വിഷയത്തില്‍ താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും അണ്ടര്‍ ഓഫീസേഴ്സ് ആണ് മര്‍ദിക്കാറുള്ളതെന്നുമാണ് അധ്യാപകന്റെ നിലപാട്.


  • HASH TAGS