നേപ്പാളില്‍ ഭൂചലനം
നേപ്പാളില്‍ നേരിയ ഭൂചലനം . നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 66 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ഭൂചലത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .