രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു
രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. മധ്യപ്രദേശിലെ വദിഷ എന്ന സ്ഥലത്താണ് ബബിത അഹിവാർ എന്ന 23കാരി കുഞ്ഞിന് ജന്മം നൽകിയത് .
സ്കാനിംഗിൽ ഇരട്ടകുട്ടികളാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു . എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളരാത്തതാണ് ഇതിന് കാരണമായത്. കുട്ടിക്ക് വിദഗ്ദ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.