ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സ്വലേ

Nov 27, 2019 Wed 05:06 PM

ബിന്ദു അമ്മിണിയ്ക്ക് നേരെ  മുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. 


കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിന്ദു അമ്മിണിയ്ക്ക് നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച്മുളക് സ്‌പ്രേ ആക്രമണം നടന്നത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് അക്രമം നടത്തിയത്. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

  • HASH TAGS
  • #bindhuammini