പിന്നോട്ടില്ല : ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്ക് പോകുമെന്ന് ബിന്ദു അമ്മിണി

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 02:08 PM

കഴിഞ്ഞ വര്‍ഷം മലചവിട്ടിയതിന്റെ വാര്‍ഷിക ദിനമായ ജനുവരി രണ്ടിന് വീണ്ടും ശബരിമലയ്ക്ക് പോകുമെന്ന് ബിന്ദു അമ്മിണി. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബിന്ദു അമ്മിണി പോകാന്‍ ഒരുങ്ങുന്നത്.


സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതിയെ സമീപിക്കുമെന്നും ശബരിമലയില്‍ പോകാന്‍ പോലീസ് സംരക്ഷണം ഒരുക്കാത്തതിനാലാണ് തൃപ്തി ദേശായിയുടെ സഹായത്തോടേ സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ബിന്ദു അമ്മിണി മാധ്യമങ്ങളെ അറിയിച്ചു. യാത്രയ്ക്ക് വേണ്ടി എറണാകുളം കമ്മിഷണര്‍ ഓഫിസില്‍ നിന്ന് സുരക്ഷ വേണമെന്ന ആവശ്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.  • HASH TAGS
  • #bindhuammini
  • #sabarimaladarshan
  • #sabarimaladarshantime
  • #kanakadurga