ബിന്ദു അമ്മിണിയ്ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണം ; എംസി ജോസഫൈന്‍

സ്വ ലേ

Nov 26, 2019 Tue 02:28 PM

തിരുവനന്തപുരം:  ബിന്ദു അമ്മിണിയെ മുളക് സ്‌പ്രേ ഉപയോഗിച്ച്‌ അക്രമിച്ചത് ക്രൂരമായ നടപടിയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കുറ്റം  ചെയ്തവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.


ശബരിമല ദര്‍ശനത്തിന് പോകാനായി ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് ബിന്ദു അമ്മിണി എത്തിയത്. പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിയുമായി   വാക്കുതര്‍ക്കമുണ്ടാവുകയും  മുഖത്ത്  ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു .   ബിന്ദു അമ്മിണിയെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

  • HASH TAGS
  • #എംസി ജോസഫൈന്‍