ഷെയിനിനെതിരെ കടുത്ത നടപടിയെടുക്കും : സിനിമ നിർമാതാക്കളുടെ സംഘടന

സ്വലേ

Nov 25, 2019 Mon 08:15 PM

നടൻ ഷെയിൻ നിഗമിനെതിരെ സിനിമ നിർമാതാക്കളുടെ സംഘടന   നടപടിയെടുക്കും.സിനിമാക്കരാർ ലംഘിച്ചതിന്റെ പേരിൽ  ഷെയിൻ കരാറാക്കിയ  എല്ലാ ചിത്രങ്ങളിൽനിന്നും നിർമാതാക്കൾ പിന്മാറുമെന്നാണ് ലഭിക്കുന്ന സൂചന .


സിനിമയുടെ കരാർ ലംഘിച്ച്  മുടി വെട്ടിയും ഷേവ് ചെയ്തും ഷെയിൻ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് നിർമാതാക്കൾ നടപടിക്കൊരുങ്ങുന്നത്. അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻകാരണം മുടങ്ങിയതെന്ന് നിർമാതാക്കൾ ആരോപിക്കുന്നു.ഇതോടെയാണ് ഷെയിൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നതും. നിർമാതാക്കളുടെ തീരുമാനം വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.

  • HASH TAGS
  • #ഷെയ്ൻ നിഗം