ബിജെപി നേതാവിനെ ചവിട്ടിക്കൂട്ടി തൃണമൂല്‍ പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍

Nov 25, 2019 Mon 04:27 PM

ബംഗാളിലെ ഉപതിരഞ്ഞെടുപ്പിനിടെ ബിജെപി നേതാവിനെ സംഘം ചേര്‍ന്ന് ചവിട്ടിക്കൂട്ടി തൃണമൂല്‍ പ്രവര്‍ത്തകര്‍. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.    വേട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയിലാണ് ബിജെപി നേതാവും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനമേറ്റത്.


മര്‍ദനമേറ്റുകൊണ്ടിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നതുകൊണ്ടാണ് ജോയ് പ്രകാശ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഘം ചേര്‍ന്നെത്തിയ  തൃണമൂല്‍ പ്രവര്‍ത്തകര്‍ ജോയ് പ്രകാശിനെ ചവിട്ടി കുഴിയിലേക്ക് വീഴ്ത്തുകയായിരുന്നു.


  • HASH TAGS