മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് നടൻ മമ്മൂട്ടി

സ്വലേ

Nov 25, 2019 Mon 03:56 PM

തിരുവനന്തപുരം: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ മോളി കണ്ണമാലിയുടെ  ചികിത്സ ചിലവ് വഹിക്കാമെന്ന്  നടൻ  മമ്മൂട്ടി. ചികിത്സയ്ക്ക് വേണ്ടത് ഒരുക്കാമെന്ന് മമ്മൂട്ടി  കുടുംബത്തെ അറിയിച്ചതായി മോളിയുടെ മൂത്തമകന്‍ സോളി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ   മോളി കണ്ണമാലിയുടെ രോഗാവസ്ഥ അറിഞ്ഞാണ്  മമ്മൂട്ടി സഹായവുമായി എത്തിയിരിക്കുന്നത്. ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഉടന്‍ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്ന്  മകൻ സോളി പറഞ്ഞു .

  • HASH TAGS
  • #മോളി കണ്ണമാലി
  • #മമ്മുട്ടി