'മഹാരാഷ്ട്ര' വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കും

സ്വന്തം ലേഖകന്‍

Nov 23, 2019 Sat 11:47 PM

ന്യൂഡല്‍ഹി : മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. രാവിലെ 11.30നാണ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.


ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സംഭവം അങ്ങേയറ്റം അപമാനകരമാണെന്നും നിരവധി ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണു വാദം കേള്‍ക്കുക. 

  • HASH TAGS