5 വര്‍ഷത്തിനുള്ളില്‍ സ്ത്രീധന സമ്പ്രദായം തുടച്ച് നീക്കും; കെ.കെ ഷൈലജ ടീച്ചർ

സ്വലേ

Nov 23, 2019 Sat 02:54 PM

തിരുവനന്തപുരം:വരും അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിന്ന് സ്ത്രീധന സമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. സ്ത്രീധന നിരോധനനിയമം കര്‍ശനമാക്കുന്നതോടപ്പം നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. നടന്‍ ടൊവീനോ തോമസാണ് ബോധവത്കരണ പരിപാടികളുടെ ഗുഡ്വില്‍ അംബാസഡര്‍.


സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകള്‍) മത്സരം നടത്തും. മികച്ച ട്രോളുകള്‍ക്ക് 26-ന് പാലക്കാട് സംസ്ഥാനതല പരിപാടിയില്‍ നടൻ  ടൊവിനോ തോമസ് സമ്മാനം നല്‍കും. സ്ത്രീധനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പ് .

  • HASH TAGS
  • #K.KSHYLAJA
  • #ആരോഗ്യ മന്ത്രി