വാടക ഗര്‍ഭധാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം

സ്വന്തം ലേഖകന്‍

Nov 21, 2019 Thu 02:48 PM

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന്  കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം. വലിയ  തുകകള്‍ ആവശ്യപ്പെട്ടുള്ള  വാടകഗര്‍ഭധാരണം പൂര്‍ണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷന്‍ ബില്‍ 2016 ലോക്‌സഭ പാസാക്കി. ബില്ലിലെ പുതിയ വ്യവസ്ഥകൾ പ്രകാരം ബന്ധുക്കളെ മാത്രമെ വാടക ഗര്‍ഭധാരണത്തിനായി ആശ്രയിക്കാന്‍ പാടുള്ളൂ. വാടക ഗര്‍ഭധാരണത്തിന് നിയമങ്ങളോ നിയന്ത്രണങ്ങളോ  ഇല്ലാത്തതിനാൽ കടുത്ത ചൂഷണ മേഖലയായി ഇത് മാറിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. 


ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍


*ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാര പ്രവൃത്തി. അത് വാണിജ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ വിലക്ക്. *വാടക ഗര്‍ഭധാരണത്തിനായി അടുത്ത ബന്ധുവിനെ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളു. ഇത് ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.*വാടകഗര്‍ഭം ധരിക്കുന്ന സ്ത്രീക്കും സ്വീകരിക്കുന്ന ദമ്പതികള്‍ക്കും യോഗ്യത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. *ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമെ വാടക ഗര്‍ഭധാരണത്തിന് അനുമതിയുള്ളു. വിദേശികള്‍, വിദേശത്ത് താമസിക്കുന്നവര്‍, വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ വാടകഗര്‍ഭപാത്രം തേടി ഇന്ത്യയിലെത്തുന്നതിന് വിലക്ക്. *സ്വവര്‍ഗ്ഗ ദമ്പതികള്‍, ഏകരക്ഷിതാക്കള്‍, ലിവ്-ഇന്‍ ദമ്പതികള്‍ തുടങ്ങിയവര്‍ക്ക് വാടകഗര്‍ഭധാരണത്തിന് അനുമതിയില്ല. *കുട്ടികള്‍ ഉള്ള ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിന് വിലക്ക്. *ദേശീയ-സംസ്ഥാന തലത്തില്‍ സറോഗസി ബോര്‍ഡ് രൂപീകരണം

  • HASH TAGS
  • #pregnantcy