വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചസംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം

സ്വലേ

Nov 21, 2019 Thu 02:13 PM

വയനാട് : ബത്തേരി പുത്തന്‍കുന്നില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചസംഭവത്തില്‍ സ്‌കൂളിനെതിരെ  പ്രതിഷേധം കനക്കുന്നു.ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് ഇന്നലെ പാമ്പ് കടിയേറ്റ് മരിച്ചത്.വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു.സ്കൂളിലെ  സയൻസ് അധ്യാപകനാണ്  ഷാജിലിൻ.മറ്റ് അധ്യാപകർക്ക് മെമ്മോ നൽകി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ. 


സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പ് സംഘം ഡിഎംഓയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.

  • HASH TAGS