ശബരിമല ക്ഷേത്രത്തിന് പ്രത്യേക നിയമം വേണം ; മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതെങ്ങനെയെന്നും കോടതി

സ്വന്തം ലേഖകന്‍

Nov 20, 2019 Wed 01:04 PM

ഡല്‍ഹി : വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതെങ്ങനെയെന്നും, ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം വേണമെന്നും സുപ്രീം കോടതി.  ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണ ഇങ്ങനെ പരാമര്‍ശിച്ചത്. ശബരിമലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതിനെയും ജസ്റ്റിസ് രമണ വിമര്‍ശിച്ചു. 


യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാല്‍ ശബരിമലയില്‍ ലിംഗ സമത്വം എങ്ങിനെ ഉറപ്പാക്കുമെന്നും, ഒരുപക്ഷെ ഈ വിധി എതിരായാല്‍ യുവതികളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും അത് തടസമാകില്ലേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. 


  • HASH TAGS