നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് മുതൽ പകൽ വിമാന സർവീസുകൾ ഉണ്ടാകില്ല

സ്വ ലേ

Nov 20, 2019 Wed 11:23 AM

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ വിമാന സർവീസുകൾ ഉണ്ടാകില്ല. നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.നെടുമ്പാശേരി വിമാനത്താവളത്തിന്റെ 24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനഃക്രമീകരിച്ചത്. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടയ്ക്കും. വൈകിട്ട് ആറിന് തുറക്കും.150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്.നിലവിൽ പ്രതിദിനം 420 വിമാന സർവീസുകളാണ് കൊച്ചിയിൽ നിന്നും ഉള്ളത്. പത്ത് വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. 2009 ലാണ് അവസാനമായി റൺവേ നവീകരണം നടന്നത്.

  • HASH TAGS
  • #kochi
  • #airport