നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 05:19 PM

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചിന് നേരെയുള്ള പോലീസിന്റെ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. 


മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എംഎല്‍എക്ക് അടക്കം പരുക്കേറ്റിരുന്നു. ഒരു പ്രകോപനവും കൂടാതെയാണ് പോലീസിന്റെ അക്രമമെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് കെഎസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • HASH TAGS