സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികരടക്കം ആറുപേർ മരിച്ചു

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 09:00 AM

ന്യൂഡൽഹി:  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് നാലു സൈനികരടക്കം ആറുപേർക്ക് ദാരുണമരണം. പട്രോളിങ് നടത്താനായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിൽ ആരംഭിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു സൈനികരുടെ സംഘം മഞ്ഞിനടിയിൽ അകപ്പെട്ടത്.മരിച്ച മറ്റു രണ്ടുപേർ സൈന്യത്തിനുവേണ്ടി ചുമടെടുക്കുന്നവരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായിട്ടുണ്ട്.

  • HASH TAGS
  • #army
  • #Siachen