നെടുമ്പാശേരിയില്‍ റണ്‍വെ നവീകരണം ; ബുധനാഴ്ച മുതല്‍ പകല്‍ വിമാന സര്‍വീസില്ല

സ്വന്തം ലേഖകന്‍

Nov 18, 2019 Mon 08:46 PM

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച തുടക്കമാകും. 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടച്ച്‌ വൈകിട്ട് ആറിനു തുറക്കും. സര്‍വീസുകളെല്ലാം പകല്‍ സമയത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര സര്‍വീസും അഞ്ച് ആഭ്യന്തര സര്‍വീസുകളും മാത്രമാണു റദ്ദാക്കിയിട്ടുള്ളത്. റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുൻപ് തന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു.


റണ്‍വെ, ടാക്‌സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. സമാന്തരമായി റണ്‍വെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തില്‍ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കും. യാത്രക്കാര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, സിഐഎസ്‌എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്‌എഫ് അനുവദിച്ചിട്ടുണ്ട്.


  • HASH TAGS
  • #nedumbasheri
  • #airport