ഗുണനിലവാരമില്ല : പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. പ്രമുഖ ബ്രാന്‍ഡുകളുടെ സമാനമായ പേരിലുള്ള വെളിച്ചെണ്ണ കമ്പനികളാണിവ. കെപിഎന്‍ ശുദ്ധം, കിച്ചന് ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ ചുമത്തിയത്.
വിപണിയില്‍ പല വെളിച്ചെണ്ണ കളിലും മായം ചേര്ത്തിയതായും മുമ്പ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പകരം പെരാഫിന് ഓയിലിന്റെ വലിയ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍്ട്ട് വന്നിരുന്നു. രണ്ടും മൂന്നും ലക്ഷങ്ങളാണ് കമ്പനികള്്ക്ക് പിഴയായി അടക്കാന്‍ നിര്‍ദേശിച്ചത്.