നടന്‍ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി

സ്വലേ

Nov 17, 2019 Sun 05:35 PM

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. കൊമേഴ്ഷ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം.കൊച്ചിയിൽ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽവച്ച് നടന്ന ചടങ്ങിൽ   മലയാളസിനിമയില്‍ നിന്നുള്ള നിരവധി പേരും  പങ്കെടുത്തു.  


‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും. ’ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ശ്രീലക്ഷ്മി വിവാഹ കാര്യം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. നിരവധി പേര്‍ താരത്തിന് ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

  • HASH TAGS
  • #ജഗതി
  • #ശ്രീലക്ഷ്മി
  • #വിവാഹം