ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു

സ്വന്തം ലേഖകന്‍

Nov 16, 2019 Sat 02:04 PM

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു.ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്.ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.


സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതി പ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ശബരിമല ആചാരങ്ങള്‍ സംബന്ധിച്ച്  യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.


  • HASH TAGS
  • #police
  • #sabarimala