ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു

സ്വലേ

Nov 16, 2019 Sat 10:12 AM

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനിട്ട് നേരം  ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് തുക. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്‌സിജന്‍ ബാറില്‍ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക. കര്‍പ്പൂര തുളസി,പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ വില്പന.


വായുമലിനീകരണം രൂക്ഷമായതോടെ ഒട്ടേറെപ്പേര്‍ ശുദ്ധവായുവിനായി ഓക്‌സിജന്‍ ബാറില്‍ എത്തുന്നു. ബാറില്‍ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളില്‍ ഓക്‌സിജന്‍ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

  • HASH TAGS
  • #DELHI
  • #Oxygen bar