ദേവാലയങ്ങളിലെ സ്ത്രീപ്രവേശനത്തില്‍ ഇനി ഒറ്റ വിധി : സ്ത്രീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി : ശബരിമല വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. പാഴ്സി ആരാധാനാലയങ്ങളിലേയും, മുസ്ലീം പള്ളികളിലേയും സ്ത്രീപ്രവേശനവും ശബരിമല യുവതീപ്രവേശന കേസിനൊപ്പം പരിഗണിക്കും.
ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്.യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ ഏഴംഗ ബഞ്ച് വിഷയം പരിഗണിക്കും.