മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടി; പി.സി ജോര്‍ജ്

സ്വന്തം ലേഖകന്‍

May 17, 2019 Fri 12:16 PM

കൊച്ചി: മാണിയുടെ കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പി.സി ജോര്‍ജ് രംഗത്ത്. അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് ആരോപണം.


മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാകുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കവെ ആയിരുന്നു ആരോപണം. മാണി അത്യാഹിത നിലയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നെന്ന വിമര്‍ശനവും പി.സി ജോര്‍ജ് ഉന്നയിച്ചു.


  • HASH TAGS
  • #kmmani
  • #pcgorge