മലയാളി ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകനെതിരെ തെളിവില്ല : തമിഴ്‌നാട് പോലീസ്

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 09:37 AM

ചെന്നൈ : ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനെതിരെ തെളിവില്ലെന്ന് തമിഴ്‌നാട് പോലീസ്. മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന അധ്യാപകനാണ് സുദര്‍ശന്‍ പത്മനാഭനെതിരെ തെളിവില്ലെന്ന് പോലീസിന്റെ വാദം. സഹപാഠികളടക്കം 13 പേരെയും കേസില്‍ ആരോപണ വിധേയരായ ഹേമചന്ദ്രന്‍ , മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.


എന്നാല്‍ അധ്യാപകര്‍ക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നല്‍കിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.  • HASH TAGS