സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്
സിനിമാ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ന് ബന്ദ്. സിനിമാ ചിത്രീകരണം ഉൾപ്പെടെ നിർത്തിവയ്ക്കും.
സെപ്തംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിനോദ നികുതി ഈടാക്കുന്നത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയത് .