കേരളത്തിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Nov 11, 2019 Mon 08:37 PM

കേരളത്തിലെ വനപ്രദേശങ്ങളിലും ചില ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മലബാര്‍ മേഖലയിലാണ് ഇവരുടെ പ്രവര്‍ത്തനം കൂടുതലെന്നും മറ്റു ജില്ലകളിലേക്കായി വ്യാപിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യം കാണുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


മാവോവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന പാക്കേജ് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ ആരും കീഴടങ്ങിയിട്ടില്ല. കീഴടങ്ങിയതിന് ശേഷമുള്ള കാര്യങ്ങളിലെ ആശങ്കയാവാം ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • HASH TAGS