അയോധ്യ കേസ്: വിധിയില്‍ നിരാശയെന്ന് മുസ്‍ലിം ലീഗ്

സ്വലേ

Nov 11, 2019 Mon 07:01 PM

മലപ്പുറം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലീം ലീഗ്. കോടതി വിധിയില്‍ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശരാണെന്നും വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  

പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ കോടതി അവര്‍ക്ക് തന്നെ ഉടമസ്ഥാവകാശം നൽകി. രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗവുമായും വിധിയെക്കുറിച്ച് ചർച്ച നടത്തും. ഇതിനായി സമിതിയെ രുപീകരിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുസ്‍ലിം ലീഗ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു യോഗം നടന്നത്.

  • HASH TAGS
  • #മുസ്ലിം ലീഗ്
  • #കുഞ്ഞാലികുട്ടി