ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഉപയോഗം: ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍

Nov 11, 2019 Mon 11:38 AM

ലക്‌നൗ: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ഗോപാല്‍പുരിലാണ് സംഭവം. ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈല്‍ ഉപയോഗിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച്‌ നിരവധി അപകട സംഭവങ്ങൾ ഇതിനും മുൻപ് ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ വിദഗ്ധര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അമിതമായി ചാര്‍ജ് ചെയ്യുന്നതും അപകട സാധ്യത ഇരട്ടിയാക്കുമെന്നാണ് മുന്നറിയിപ്പ്. 

  • HASH TAGS
  • #mobile
  • #Phone