വാട്‌സാപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലി : യുവാവിനെതിരെ കേസ്

സ്വ ലേ

May 16, 2019 Thu 10:20 PM

മുംബൈ : വാട്‌സാപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലിയ  യുവാവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഭോയ്വാഡയിലാണ് സംഭവം. 28കാരനായ നദീം ശൈഖിനെതിരെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 12ന് ആണ് നദീം വാട്‌സാപ്പ് വഴി യുവതിക്ക് മുത്തലാഖ് സന്ദേശം അയച്ചത്.

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും  അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയെന്നും പരാതിയില്‍ പറയുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നദീം ശൈഖിന്റെ  മാതാപിതാക്കള്‍ക്കെതിരെയും  കേസ് എടുത്തിട്ടണ്ട്. ഭര്‍ത്താവില്‍ നിന്നും  നിരന്തരം മാനസിക പീഡനവും താന്‍ അനുഭവിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു 



  • HASH TAGS