തൈറോയിഡ് രോഗികള്‍ക്ക് ഇവ കഴിക്കാമോ ?

സ്വന്തം ലേഖകന്‍

Nov 08, 2019 Fri 07:05 PM

തൈറോയ്ഡ് രോഗികള്‍ നിയന്ത്രിക്കേണ്ട ചില ഭക്ഷണ രീതികളുണ്ട്. പൊതുവെ ഗോയിറ്റര്‍ ഉള്ളവരാണ് ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാര്‍ഥങ്ങളും പച്ചക്കറികളും ഇവര്‍ ഒഴിവാക്കണം. 

കാബേജ്, കപ്പ, കോളിഫ്‌ലവര്‍ എന്നിവ തുടരെ ഉപയോഗിക്കുമ്പോള്‍ ഈ ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്ഡ് പ്രശ്നങ്ങളില്ലാത്തവര്‍ക്ക് ഇവ കഴിക്കാം. എന്നാല്‍ തുടരെ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നന്നായി പാകം ചെയ്ത് കഴിക്കുമ്പോള്‍  ഇവയുടെ പ്രശ്നങ്ങള്‍ കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്. 


കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകള്‍ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു പ്രശ്‌നം.കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്‌ലവര്‍, ബ്രൊക്കോളി എന്നിവയില്‍ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്ട്രോജനുകള്‍ എന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകള്‍, ഫ്‌ലാറനോയിഡുകള്‍ എന്നിവയാണ് പ്രധാന ഗോയിട്രോജനുകള്‍.   • HASH TAGS