മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

സ്വലേ

Nov 08, 2019 Fri 11:56 AM

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബിജെപിയുടെ വളര്‍ച്ചക്ക് പതിറ്റാണ്ടുകളോളം അധ്വാനിച്ച നേതാവാണ് എല്‍കെ അദ്വാനിയെന്ന്   നരേന്ദ്രമോഡി പറഞ്ഞു.അദ്വാനിക്ക് തൊണ്ണൂറ്റിരണ്ടാം പിറന്നാൾ ആശംസകൾ നേരാൻ പ്രധാനമന്ത്രിയോടൊപ്പം ബിജെപിയുടെ മുന്‍ നിര നേതാക്കളെല്ലാം എത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ , വെങ്കയ്യ നായിഡു, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റെ ജെപി നദ്ദ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി എല്‍കെ അദ്വാനിയുടെ വീട്ടില്‍ പിറന്നാള്‍ ആശംസ നേരാനെത്തിയത്.

  • HASH TAGS
  • #Narendra modi
  • #Birthday
  • #എല്‍ കെ അദ്വാനി