ബംഗാൾ ഉൾക്കടലിലെ ‘ബുൾ ബുൾ’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴക്ക് സാധ്യത

സ്വലേ

Nov 08, 2019 Fri 09:53 AM

തിരുവനന്തപുരം: മഹ ഭീതി ഒഴിഞ്ഞതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുൾബുൾ ചുഴലിക്കാറ്റായി വരുന്നു. കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. 24 മണിക്കൂർ സ്ഥിതി നിരീക്ഷണ റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.70 മുതൽ 90 വരെ കിമീ വേഗതയിൽ ഇന്നും നാളെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. ദേശീയ ദുരന്ത നിവാരണ സേന എന്തും നേരിടാൻ പരിപൂർണ സജ്ജമാണ്.

  • HASH TAGS