പ്രളയം തകര്‍ത്ത റോഡുകള്‍ക്കായി ജര്‍മ്മനിയുടെ 1400 കോടി

സ്വന്തം ലേഖകന്‍

Nov 06, 2019 Wed 11:03 PM

തിരുവനന്തപുരം ; പ്രളയം തകര്‍ത്ത റോഡുകള്‍ക്കായി ജര്‍മ്മനിയുടെ 1400 കോടി. 1800 കോടി രൂപയുടെ പദ്ധതിയില്‍ 1400 കോടി രൂപ സഹായം ജര്‍മന്‍ ഡവലപ്മെന്റ് ബാങ്ക് നല്‍കും. സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡവലപ്മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു.


സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നത്. മൊത്തം 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെഎസ്ടിപിയാണ് പണി നടത്തുക. അടുത്ത വര്‍ഷം മേയോടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നതിനായി കേരളവും കേന്ദ്ര സര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറുകയും ചെയ്തു. ഒക്ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് ബുധനാഴ്ച സംസ്ഥാനവുമായി കരാറായത്.











  • HASH TAGS