വ്യാജ ലോട്ടറി ടിക്കറ്റ് തിരിച്ചറിയാം; ക്യുആര്‍ കോഡു സംവിധാനവുമായി സര്‍ക്കാര്‍

സ്വ ലേ

Nov 05, 2019 Tue 02:10 PM

 തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റുകൾ തിരിച്ചറിയാന്‍ ക്യുആര്‍ കോഡ് സംവിധാനവുമായി സര്‍ക്കാര്‍. ജനുവരിയിൽ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയ ലോട്ടറി ടിക്കറ്റുകൾ  വിപണിയിലിറക്കുമെന്ന്  സർക്കാർ. ഇതോടപ്പം മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാക്കും. ലോട്ടറി ടിക്കറ്റ് വാങ്ങിയാലുടന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് ഒറിജിനല്‍ തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിക്കും.


ലോട്ടറി ഓഫിസുകളില്‍ നിന്നുള്ള ടിക്കറ്റ് വില്‍പനയ്ക്കും സമ്മാന വിതരണത്തിനും ഒക്കെയായി വകുപ്പില്‍ ലോട്ടിസ് എന്ന പുതിയ സോഫ്റ്റ്‌വെയര്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ക്യുആര്‍ കോഡും. സമ്മാനം ലഭിക്കുന്ന ടിക്കറ്റുകള്‍ ഹാജരാക്കുമ്ബോള്‍ ബാര്‍ കോഡ് പരിശോധിച്ചാണ് ഒറിജിനല്‍ തന്നെയാണോ എന്ന് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. 


  • HASH TAGS
  • #kerala
  • #lottery
  • #government

LATEST NEWS