കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു

സ്വലേ

Nov 04, 2019 Mon 08:55 PM

കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ്  വൊളന്റിയരായിരുന്ന അഫീൽ ജോൺസൺ  മരിച്ച സംഭവത്തിൽ കായികാധ്യാപകർ അറസ്റ്റിൽ. മീറ്റ് സംഘാടകരായ മൂന്ന് കായികാധ്യാപകരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.


റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടിഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെവി ജോസഫ് എന്നിവർ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ, പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.മറ്റൊരു ഒഫീഷ്യൽ പി നാരായണൻകുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്.നാലുപേരെയും പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മൂന്നുപേർ കീഴടങ്ങിയത്. പാലാ സെയിന്റ് തോമസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അഫീൽ.

  • HASH TAGS
  • #sports

LATEST NEWS