ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപമെന്ന ആരോപണം തെറ്റ് : ബി. ഉണ്ണികൃഷ്ണൻ

സ്വലേ

Nov 04, 2019 Mon 05:31 PM

എറണാകുളം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍, ബിനീഷ് ബാസ്റ്റിൻ  വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. 



അതേസമയം തങ്ങള്‍ ആരുടെയും പക്ഷം പിടിക്കാന്‍ ഇല്ലെന്നും  അനില്‍ ബിനീഷിനോട് ഖേദം പ്രകടപ്പിച്ചിട്ടുണ്ടെന്നും ഫെഫ്ക വ്യക്തമാക്കി. ഇരുവരെയും ഉള്‍പ്പെടുത്തി ഇന്ന് ഫെഫ്ക സമവായ ചര്‍ച്ച നടത്തിയിരുന്നു.അതേസമയം അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റില്‍ വ്യക്തമാക്കി.

  • HASH TAGS