സമകാലിക വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ല : സര്‍ക്കാറിനെ വിമര്‍ശിച്ച് ആഷിഖ് അബു

സ്വന്തം ലേഖകന്‍

Nov 03, 2019 Sun 08:22 PM

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സിനിമ സംവിധായകന്‍ ആഷിഖ് അബു. മൂക്കിന് താഴെ അരങ്ങേറിയ അനീതികള്‍ ചെറുക്കാന്‍ പറ്റാത്തത് സര്‍ക്കാറിന് നിയന്ത്രണമില്ലാത്തതിനാലാണെന്നും ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിലൂട പ്രതികരിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ; വാളയാര്‍ കേസിലും,മാവോയിസ്‌റ് വേട്ടയിലും,

ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍

ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.


  • HASH TAGS

LATEST NEWS