പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് ആരോപണം ; കെഎസ്ആര്‍ടിസി ഒരു വിഭാഗം നാളെ പണിമുടക്കും

സ്വന്തം ലേഖകന്‍

Nov 03, 2019 Sun 07:52 PM

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഒരു വിഭാഗം നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എന്നാല്‍ സിഐടിയു, എഐടിയുസി, ബിഎംഎസ്, എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. 


കഴിഞ്ഞ മാസം രണ്ട് തവണയായിട്ടാണ് ശമ്ബളം വിതരണം ചെയ്തത്. ഈ മാസം എന്ന് ശമ്ബളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത് എന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. എന്നാല്‍ കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 


അതേസമയം സര്‍വീസുകള്‍ മുടങ്ങുന്ന രീതിയിലുള്ള സമരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അപേക്ഷിച്ചു. രണ്ട് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും ആയിരം ബസുകള്‍ ഓരോ വര്‍ഷവും നിരത്തിലിറക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതിലും കൂടി പ്രതിഷേധിച്ചാണ് സമരം. 1000 ബസുകള്‍ക്ക് പകരം 101 ബസ് മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയിരിക്കുന്നത്. 
  • HASH TAGS