അമ്പതാം ദിനത്തിൽ 200 കോടി മധുരവുമായ് ലൂസിഫർ

സ്വന്തം ലേഖകന്‍

May 15, 2019 Wed 11:39 PM

മലയാള സിനിമയിലെ മുൻ ബോക്സ് ഓഫീസ്-തിയേറ്റർ  റെക്കോർഡുകളെ  മറികടന്നിരിക്കുകയാണ്  ''ലൂസിഫർ''.പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണിത് . 50 ദിവസം പിന്നിടുമ്പോഴാണ്  200 കോടി ക്ലബിൽ പ്രവേശിച്ചിരിക്കുന്നത്. ലോക വ്യാപകമായി നാലായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.ഇപ്പോഴും തിയേറ്ററുകളിൽ ലൂസിഫര്‍  പ്രദർശനം തുടരുന്നുണ്ട്.


200 കോടി ക്ലബിൽ പ്രവേശിക്കുന്ന ആദ്യ മലയാള സിനിമയാണ് ഇത്. ചിത്രത്തിന്‍റെ അമ്പതാം ദിവസമായ  ഇന്നുമുതൽ ഓൺലൈൻ സ്ട്രീമിംഗ് ആപ്പായ ആമസോൺ പ്രൈമിൽ ചിത്രം ലഭ്യമാക്കും. 13 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ റൈറ്റ്സ് ആമസോൺ  വാങ്ങിയത്. ഇതിന് മുമ്പ് മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ്  150 കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രം. 

  • HASH TAGS
  • #loosipher
  • #mohanlal