നവംബര്‍ അഞ്ചിന് സൈറന്‍ പുറപ്പെടുവിക്കും: ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല: ഇടുക്കി ജില്ലാ കളക്ടര്‍

സ്വലേ

Nov 03, 2019 Sun 06:48 PM

ഇടുക്കി: നവംബര്‍ അഞ്ചിന് സൈറന്‍ പുറപ്പെടുവിക്കും. സൈറന്‍ കേട്ട് ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്ന നിര്‍ദേശം പുറപ്പെടുവിച്ച് ഇടുക്കി ജില്ലാ കളക്ടര്‍. രാവിലെ 8 മണിക്കും വൈകീട്ട് 5 മണിക്ക് ഇടയ്ക്കാണ് സൈറന്‍ കേള്‍ക്കുകയെന്നും കളക്ടര്‍ അറിയിച്ചു.



വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഈ സൈറണ്‍ മുഴക്കുന്നത്. ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍ റണ്‍ ആണ് നവംബര്‍ 5ന് നടക്കുക.

  • HASH TAGS
  • #ഇടുക്കി
  • #കളക്ടർ