തൊലി കറുത്തതിന്റെ പേരിൽ ഭർത്താവ് നിരന്തരമായി പരിഹസിച്ചു ; ഭാര്യ ജീവനൊടുക്കി

സ്വലേ

Nov 02, 2019 Sat 08:50 PM

തൊലി  കറുത്തതാണെന്നതിന്റെ പേരിൽ ഭർത്താവിൽ നിന്നും നിരന്തരം പരിഹാസം ഏൽക്കേണ്ടി വന്ന 21കാരി ജീവനൊടുക്കി.ആറു മാസങ്ങൾക്ക് മുൻപ് വിവാഹിതയായ മഞ്ജി ബായ് ആണ്  വീടിനു പുറത്തുള്ള കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലാണ് സംഭവം. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.


മകളെ തൊലി കറുത്തു പോയതിൻ്റെ പേരിൽ   ഭർത്താവ് നിരന്തരമായി കളിയാക്കിയിരുന്നെന്ന്  യുവതിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദിനേഷ് ലോധയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • HASH TAGS
  • #skincolour
  • #Black