പ്രചാരണ പരിപാടിക്കിടയില്‍ കമല്‍ഹാസനുനേരെ ചെരുപ്പേറ്

സ്വ ലേ

May 15, 2019 Wed 10:21 PM

ചെന്നൈ: മധുരയില്‍ പ്രചാരണ പരിപാടിക്കിടയില്‍ നടന്‍  കമല്‍ഹാസനുനേരെ ചെരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടെ  അക്രമികള്‍ സ്‌റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് ഗോഡ്‌സേ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന കമല്‍ ഹാസന്ന്‌റെ  പ്രസ്താവന വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ആക്രമണത്തില്‍ ഹനുമാന്‍ സേനയിലെ അംഗങ്ങളും ബിജെപി പ്രവര്‍ത്തകരും  ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി സമര്‍പ്പിച്ചു


   • HASH TAGS
  • #kamalahassan