രജനികാന്തിന് ഐഎഫ്എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം

സ്വലേ

Nov 02, 2019 Sat 02:06 PM

ന്യൂഡല്‍ഹി: നടൻ രജനികാന്തിന് ഐഎഫ്എഫ്‌ഐ സ്പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരം. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന സ്പെഷ്യല്‍ ഐക്കണ്‍ അവാര്‍ഡാണ് താരം സ്വന്തമാക്കിയത്.


വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക് ലഭിച്ചു. ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ മാസം 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. മേളയുടെ ഉദ്ഘാടന ദിവസം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

  • HASH TAGS