കെ.എ.എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബര്‍ 4 വരെ

സ്വലേ

Nov 01, 2019 Fri 11:38 PM

തിരുവനന്തപുരം: കേരള ഭരണ സർവീസിലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കേൽ) ട്രെയിനീ സ്ട്രീം 1, സ്ട്രീം 2. സ്ട്രീം 3 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 2019 ഡിസംബർ നാലാം തീയതി വരെയാണ് അപേക്ഷ നൽകാനുള്ള സമയം. അപേക്ഷാ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക

  • HASH TAGS