എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്

സ്വലേ

Nov 01, 2019 Fri 06:56 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന് ലഭിച്ചു. സാഹിത്യമേഖലയിലെ  സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 


എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആനന്ദിനെ മന്ത്രി എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു. മഹാകവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പേരില്‍ സാംസ്‌കാരിക വകുപ്പ് നല്‍കി വരുന്ന പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.


പുരസ്‌കാര തുക അഞ്ച് ലക്ഷം രൂപയാണ്. ഇരുപത്തി ഏഴാമത് എഴുത്തച്ഛന്‍ പുരസ്‌കാരമാണ് ആനന്ദിന് ലഭിച്ചിരിക്കുന്നത്.

  • HASH TAGS

LATEST NEWS