സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ഇനി സ്വിഗ്ഗി, സൊമാറ്റോ വഴിയും

സ്വന്തം ലേഖകന്‍

Oct 27, 2019 Sun 10:17 PM

തിരുവനന്തപുരം : സെന്‍ട്രല്‍ ജയില്‍ കഫെറ്റീരിയയില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ഇനി സ്വിഗ്ഗി, സൊമാറ്റോ വഴിയും ലഭിക്കും. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ജയില്‍ വകുപ്പ് മേധാവി നിര്‍വഹിച്ചു. ചടങ്ങില്‍ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്, ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


66 മുതല്‍ 193 രൂപവരെയുള്ള 18 കോംബോ പാക്കറ്റുകളായാണ് വില്‍പന നടത്തുന്നത്. ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനൊപ്പം സര്‍ക്കാറിലേക്ക് കൂടുതല്‍ തുക മുതല്‍കൂട്ടാനും ഇതുവഴി കഴിയും. ഊബര്‍ ഈറ്റ്‌സിന് പിന്നാലെയാണ് സ്വിഗ്ഗിയും സൊമാറ്റോയും ജയില്‍ വിഭവങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുന്നത്.  ഇതിനായി 27 തടവുകാരെ വിനിയോഗിച്ചിട്ടുണ്ട്.

  • HASH TAGS

LATEST NEWS